Today: 21 Dec 2024 GMT   Tell Your Friend
Advertisements
അസദിന്റെ വീഴ്ച: സിറിയ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക്?
Photo #1 - Other Countries - Otta Nottathil - assad_fall_nothing_to_solace
അര നൂറ്റാണ്ടു പിന്നിട്ട അസദ് കുടുംബത്തിന്‍റെ ഏകാധിപത്യ ഭരണത്തിനു സിറിയയില്‍ അന്ത്യമാകുമ്പോള്‍ തെക്കുപടിഞ്ഞാറന്‍ ഏഷ്യയ്ക്കും ലോകത്തിനാകെയും ലോകത്തിനോ ആശ്വസിക്കാനൊന്നുമില്ല. 2010ല്‍ ടുണീഷ്യയില്‍ തുടങ്ങി ഇതരരാജ്യങ്ങളിലേക്കു പടര്‍ന്ന മുല്ലപ്പൂ വിപ്ളവം പിന്നീടു മതമൗലികവാദികള്‍ കൈയടക്കുന്നതു കണ്ട ലോകത്തിനു മുന്നിലാണ് ഒന്നര പതിറ്റാണ്ടിനു ശേഷം സിറിയയിലെ സായുധ സമരവും ഏകാധിപതിയുടെ തിരോധാനവും. രാജ്യത്തിന്‍റെ അടുത്ത ഭരണം ആരുടെ കൈകളിലെന്നതാണ് ഇപ്പോഴത്തെ ആശങ്ക.

പതിമൂന്നു വര്‍ഷം മുന്‍പ് ജനാധിപത്യത്തിനുവേണ്ടി രാജ്യത്തുയര്‍ന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനായിരുന്നു അസദിന്. അഞ്ചു ലക്ഷത്തോളം ആളുകള്‍ അന്നു കൊല്ലപ്പെട്ടു. 1.2 കോടിയിലേറെ വീടുപേക്ഷിച്ചു പലായനം ചെയ്തു. എന്നാല്‍, ഇത്തവണ ഹയാത്ത് താഹിര്‍ അല്‍ ഷാം (എച്ച്ടിഎസ്) നടത്തിയ സായുധ നീക്കത്തില്‍ അസദിനും അടിപതറി. അലപ്പോയും ദമാസ്കസുമുള്‍പ്പെടെ നഗരങ്ങള്‍ ഇന്ന് എച്ച്ടിഎസിന്‍റെ നിയന്ത്രണത്തിലാണ്.

എന്നാല്‍, അവസരവാദിയും അപകടകാരിയുമായ കൊടുംഭീകരന്‍ അബു മുഹമ്മദ് അല്‍ ജുലാനിയാണ് എച്ച്ടിഎസ് നേതൃത്വത്തില്‍ ഭരണം ഏറ്റെടുക്കാന്‍ തയാറെടുക്കുന്നതെന്നതാണ് സമാധാനകാംക്ഷികളെ ഭീതിപ്പെടുത്തുന്നത്. യുഎസ് 10 കോടി ഡോളര്‍ തലയ്ക്കു വിലയിട്ട ഭീകരനാണു നാല്‍പ്പത്തിരണ്ടുകാരനായ അല്‍ ജുലാനിഅടുത്തിടെ മിതവാദിയുടെ കൃത്രിമ പ്രതിച്ഛായയിലേക്ക് മാറിയെങ്കിലും അതു പുള്ളിപ്പുലിയുടെ പുള്ളി മറച്ചതുപോലെ മാത്രമെന്നറിയാം ലോകത്തിന്. സിറിയ പിടിക്കാന്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനും കൂടിയാണ് ജുലാനി.

1982 ല്‍ സൗദി അറേബ്യയിലെ റിയാദിലാണു ജുലാനിയുടെ ജനനം. പിതാവ് അവിടെ പെട്രോളിയം മേഖലയില്‍ എന്‍ജിനീയര്‍. 1989ല്‍ സിറിയയിലേക്ക് മടങ്ങിയ കുടുംബം ദമാസ്കസിന് സമീപം സ്ഥിരതാമസമാക്കി. 2003ല്‍ ഇറാഖിലേക്ക് മാറി. യുഎസ് അധിനിവേശത്തിനെതിരേ അല്‍ ക്വയ്ദയില്‍ ചേരുന്നതോടെയാണു ജുലാനി പാശ്ചാത്യസേനയുടെ കണ്ണില്‍ കരടാകുന്നത്.

2006ല്‍ യുഎസ് സേന അറസ്ററ് ചെയ്യുകയും അഞ്ച് വര്‍ഷത്തോളം തടവിലാവുകയും ചെയ്ത ജുലാനിയെ പിന്നീടു കാണുന്നത് സിറിയയില്‍ അല്‍ ക്വയ്ദയുടെ പ്രവര്‍ത്തന നേതൃത്വത്തിലാണ്. 2011ല്‍ അല്‍ ക്വയ്ദയുടെ സിറിയന്‍ വിഭാഗം ജബത്ത് അല്‍ നുഷ്റ രൂപീകരിച്ച് അസദിനെതിരേ യുദ്ധപ്രഖ്യാപനം നടത്തി. എന്നാല്‍, അല്‍ നുഷ്റ ഐഎസില്‍ ലയിക്കണമെന്ന് ആവശ്യപ്പെട്ടത്തോടെ ബാഗ്ദാദിയുമായി ഇടഞ്ഞു.

2014 ലെ തന്‍റെ ആദ്യ ടെലിവിഷന്‍ അഭിമുഖത്തില്‍ ഇസ്ലാമിക നിയമം എന്ന തന്‍റെ ഗ്രൂപ്പിന്‍റെ വ്യാഖ്യാനത്തിന് കീഴിലാണ് സിറിയ ഭരിക്കപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അമെരിക്കയും ഇസ്രയേലും ഇസ്ലാമിന്‍റെ ശത്രുക്കളെന്നും പ്രഖ്യാപിച്ചു. എന്നാല്‍, ഇതേ ജുലാനി പിന്നീട് അമെരിക്കന്‍ മാധ്യമങ്ങളെ തന്നെ ഉപയോഗിച്ച് മിതവാദി പ്രതിച്ഛായ സൃഷ്ടിച്ച് യുഎസ് ആക്രമണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നതും ശ്രദ്ധേയം.

അല്‍ക്വയ്ദ പശ്ചാത്തലം ഭാവിയില്‍ പ്രശ്നമാകുമെന്നു കണ്ടതോടെയാണു ഭീകര സംഘടനയുടെ പേര് ഹയാത്ത് തഹ്രീര്‍ അല്‍ ഷാം എന്നു മാറ്റിയത്. നീളന്‍ കുപ്പായവും താടിയും ഉപേക്ഷിച്ച് പശ്ചാത്യ വേഷങ്ങളില്‍ പൊതുവേദികളില്‍ എത്തിയും മുഖംമിനുക്കാനുള്ള ശ്രമം പിന്നാലെ നടത്തി. ഇതിനിടെ, തുര്‍ക്കി, ചെച്നിയ, ഇറാഖ്, മധ്യേഷ്യ തുടങ്ങി സ്വാഘീനം വര്‍ധിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്തു. സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമല്ലെന്നും ൈ്രകസ്തവരെ സംരക്ഷിക്കുമെന്നും പറയുമ്പോഴും ഇക്കാലംവരെയുള്ള പ്രവര്‍ത്തനം മറിച്ചാണെന്നതു യാഥാര്‍ഥ്യം. വിമര്‍ശകരുടെ തലവെട്ടുകയും ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ജുലാനി, ഒസാമ ബിന്‍ ലാദനും അബൂബക്കര്‍ അള്‍ ബാഗ്ദാദിക്കും ശേഷം ഭീകരതയുടെ അടുത്ത കേന്ദ്രമായി മാറുമോ എന്നത് കാത്തിരുന്നു കാണാം.
- dated 09 Dec 2024


Comments:
Keywords: Other Countries - Otta Nottathil - assad_fall_nothing_to_solace Other Countries - Otta Nottathil - assad_fall_nothing_to_solace,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us